Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathanapuram

കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

പു​​​​ന​​​​ലൂ​​​​ര്‍ : തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് തൊ​​​​ഴി​​​​ലാ​​​​ളി​​​​യെ കാ​​​​ട്ടാ​​​​ന ച​​​​വി​​​​ട്ടി​​​​ക്കൊ​​​​ന്നു. പ​​​​ത്ത​​​​നാ​​​​പു​​​​ര​​​​ത്ത് പി​​​​റ​​​​വ​​​​ന്തൂ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ പു​​​​ന്ന​​​​ല ക​​​​ട​​​​ശേ​​​​രി വി​​​​നോ​​​​ദ് ഭ​​​​വ​​​​നി​​​​ല്‍ രാ​​​​ജ​​​​മ്മ​​​​ (80)​​​​​ആണു മ രിച്ചത്.

ക​​​​ട​​​​ശേ​​​​രി​​​​യി​​​​ല്‍ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ ജോ​​​​ലി ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലേ​​​​ക്ക് കാ​​​​ട്ടാ​​​​ന ഓ​​​​ടി​​​യെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​​ന​​​​ത്തോ​​​ടു ചേ​​​​ര്‍​ന്നു​​​​ള്ള സ്വ​​​​കാ​​​​ര്യ​​​വ്യ​​​​ക്തി​​​​യു​​​​ടെ പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ല്‍ 30 തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണു ജോ​​​ലി​​​ചെ​​​യ്തു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. ആ​​​​ന​​​​യു​​​​ടെ അ​​​​ല​​​​ര്‍​ച്ച കേ​​​​ട്ട് എ​​​​ല്ലാ​​​​വ​​​​രും പ​​​​ല​​​​ഭാ​​​​ഗ​​​​ത്തേ​​​​ക്ക് ഓ​​​​ടി.

എ​​​​ന്നാ​​​​ൽ, രാ​​​​ജ​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​റ്റു തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്നാ​​​​ലെ ആ​​​​ന ഓ​​​​ടി​​​യെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​മ്പി​​​​ക്കൈ​​​​കൊ​​​​ണ്ട് രാ​​​​ജ​​​​മ്മ​​​​യെ ആ​​​​ന അ​​​​ടി​​​​ച്ചി​​​​ടു​​​​ന്ന​​​​തു ക​​​​ണ്ട​​​​താ​​​​യി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.

മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ്​​​​മോ​​​​ര്‍​ട്ട​​​​ത്തി​​​​നു​​​ശേ​​​​ഷം മോ​​​​ര്‍​ച്ച​​​​റി​​​​യി​​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് പ​​​​രേ​​​​ത​​​​യു​​​​ടെ വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ല്‍. പ​​​​രേ​​​​ത​​​​നാ​​​​യ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ പി​​​​ള്ള​​​​യാ​​​​ണ് ഭ​​​​ര്‍​ത്താ​​​​വ്. മ​​​​ക്ക​​​​ള്‍: മ​​​​നോ​​​​ജ്, മ​​​​ഹേ​​​​ഷ്, മ​​​​ഞ്ജു, ര​​​​മ.

മൃ​​​​ത​​​​ദേ​​​​ഹം പു​​​​ന​​​​ലൂ​​​​ര്‍ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ള്‍ എ​​​​ല്‍​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യെ​​​​ത്തി. പ്ര​​​​ദേ​​​​ശ​​​​ത്ത് നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി ആ​​​​ന​​​​യു​​​​ടെ ശ​​​​ല്യം ഉ​​​​ണ്ടെ​​​​ങ്കി​​​​ലും സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ന​​​​ട​​​​പ​​​​ടി​​​യു​​​ണ്ടാ​​​​കാ​​​​ത്ത​​​​താ​​​​ണ് ഇ​​​​ത്ത​​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നു നേ​​​​താ​​​​ക്ക​​​​ള്‍ ആ​​​​രോ​​​​പി​​​​ച്ചു.

പു​​​​ന​​​​ലൂ​​​​ര്‍ ഡി​​​​എ​​​​ഫ്ഒ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​ലെ​​​​ത്തി​​​​യ വ​​​​നം വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി വാ​​​​ക്കേ​​​​റ്റ​​​​മു​​​​ണ്ടാ​​​​യി. ജി​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള ഉ​​​​ന്ന​​​​ത അ​​​​ധി​​​​കൃ​​​​ത​​​​ര്‍ എ​​​​ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷ​​​​മേ പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

തു​​​ട​​​ർ​​​ന്ന് പ​​​​ത്ത​​​​നാ​​​​പു​​​​രം എം​​​​എ​​​​ല്‍​എ ജ്യോ​​​​തി​​​കു​​​​മാ​​​​ര്‍ ചാ​​​​മ​​​​ക്കാ​​​​ല​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രും വ​​​​നം വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പൊ ലിസു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി. രാ​​​​ജ​​​​മ്മ​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ന് പ​​​ത്തു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​മെ​​​​ന്ന് എം​​​​എ​​​​ല്‍​എ അ​​​​റി​​​​യി​​​​ച്ചു. കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഒ​​​​രം​​​​ഗ​​​​ത്തി​​​​നു ജോ​​​​ലി ന​​​​ല്‍​കു​​​​ന്ന കാ​​​​ര്യം ​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും എം​​​​എ​​​​ല്‍​എ പ​​​​റ​​​​ഞ്ഞു.

പി​​​​ന്നീ​​​​ട് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും സി​​​​ഡി​​​​എ​​​​ഫും ഡി​​​​എ​​​​ഫ്ഒ​​​​യു​​​​മു​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള മു​​​​തി​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി ആ​​​​ന​​​​യെ കാ​​​​ടു​​​​ക​​​​യ​​​​റ്റു​​​​ന്ന​​​​തി​​​​ലു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നും ര​​​​ണ്ട് ​ആ​​​​ര്‍​ആ​​​​ര്‍​ടി സം​​​​ഘ​​​​ത്തെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ക​​​​ട​​​​ശേ​​​​രി​​​​യി​​​​ല്‍ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി.

Kerala

പ​ത്ത​നാ​പു​ര​ത്ത് വോ​ട്ടു​ക​ച്ച​വ​ടം ന​ട​ന്നു; ക​ണ​ക്കു​ക​ൾ നി​ര​ത്തി ഗ​ണേ​ഷ് കു​മാ​ർ

കൊ​ല്ലം: പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. ബി​ജെ​പി വോ​ട്ടു​ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ചെ​ന്നും ഇ​ത് ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി​ക്ക് ല​ഭി​ച്ച വോ​ട്ടി​ന്‍റെ ക​ണ​ക്ക് പ​ങ്കു​വെ​ച്ചാ​ണ് ഗ​ണേ​ഷ് കു​മാ​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്വ​ന്‍റി-20 പ​ത്ത​നാ​പു​ര​ത്ത് മ​ത്സ​രി​ച്ച​തെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി ജ​യി​ച്ച മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​തേ ഡീ​ല്‍ ന​ട​ന്നു. ബി​ജെ​പി ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത് എ​ല്‍​ഡി​എ​ഫാ​ണ്. വ​ള​രെ കു​റ​ഞ്ഞ വോ​ട്ടു​ക​ള്‍​ക്കാ​ണ് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

മൂ​ന്നു സ്ഥ​ല​ത്തും യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ ​സ്ഥ​ല​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ്, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ടു​ക​ള്‍ പോ​ലും കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. 2016 ല്‍ ​ബി​ജെ​പി​ക്ക് പ​ത്ത​നാ​പു​ര​ത്ത് 11,700 വോ​ട്ടും 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12,398 വോ‌​ട്ടും ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് 23,000 ഓ​ളം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ 7,031 വോ​ട്ട് മാ​ത്ര​മാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. ഇ​തെ​ല്ലാം ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

District News

പ​ത്ത​നാ​പു​ര​ം ഇ​ള​ക്കി​മ​റി​ച്ച് വേ​ട​ൻ

പ​ത്ത​നാ​പു​രം : മ​ണ്ഡ​ല​ത്തെ ഇ​ള​ക്കി​മ​റി​ച്ച് ആ​വേ​ശം കൊ​ള്ളി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗ​ണേ​ഷ് കു​മാ​റി​നൊ​പ്പം റാ​പ്പ​ർ വേ​ട​ൻ. ചെ​ങ്ങ​മ​നാ​ട് കി​ഴ​ക്കേ തെ​രു​വ് സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ൾ ജം​ഗ്ഷ​ൻ മു​ത​ൽ പ​ത്ത​നാ​പു​രം വ​രെ എ​ൽഡിഎ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ റോ​ഡ് ഷോ​ന​ട​ത്തി.

ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ആ​ടി​യും പാ​ടി​യും വേ​ട​ൻ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ചു.

കി​ഴ​ക്കേ​ത്തെ​രു​വ്, ചെ​ങ്ങ​മ​നാ​ട്, കു​ന്നി​ക്കോ​ട്, പ​നം​പ​റ്റ , പി​ട​വൂ​ർ. പ​ത്ത​നാ​പു​രം ജം​ഗ്ഷ​നു​ക​ളി​ൽ വേ​ട​നെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​സ്ഥാ​നാ​ർ​ഥി കെ​.ബി. ഗ​ണേ​ഷ് കു​മാ​റി​നു വേ​ണ്ടി വേ​ട​ൻ വോ​ട്ട​ഭ്യ​ർ​ഥ​ന​യും ന​ട​ത്തി.

 

Kerala

മ​ന്ത്രി ഗ​ണേ​ഷ്കു​മാ​റി​നെ​ അ​ട്ടി​മ​റി​ക്കാ​ൻ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല

കൊ​ല്ലം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി ആ​റാം ത​വ​ണ ജ​ന​വി​ധി തേ​ടു​ന്ന പ​ത്ത​നാ​പു​രം ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. മു​ൻ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​തു പോ​ലെ ഒ​രു ഈ​സി വാ​ക്കോ​വ​ർ എ​ന്ന​ത് അ​സാ​ധ്യ​മാ​യ പ​ത്ത​നാ​പു​ര​ത്ത് മ​ന്ത്രി​യെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യു​ടെ ല​ക്ഷ്യം.

ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ട്വ​ന്‍റി ട്വ​ന്‍റി​യി​ലെ എ​സ്. അ​നി​ൽ​കു​മാ​റാ​ണ്. മു​ൻ എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നും മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​നു​മാ​ണ് അ​നി​ൽ​കു​മാ​ർ. ക​ഴി​ഞ്ഞ ത​വ​ണ തോ​റ്റെ​ങ്കി​ലും വീ​ടെ​ടു​ത്ത് മ​ണ്ഡ​ല​ത്തി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി മാ​റി​യ ജ്യോ​തി കു​മാ​ർ ചാ​മ​ക്കാ​ല​യാ​ണ് ഇ​ത്ത​വ​ണ​യും ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്.

സ്ഥി​ര​മാ​യി ഒ​രു എ​തി​രാ​ളി ഇ​ല്ലാ​ത്ത​താ​ണ് ഗ​ണേ​ഷി​ന് ഗു​ണം ചെ​യ്യു​ന്ന ഒ​രു ഘ​ട​ക​മെ​ന്ന വി​ല​യി​രു​ത്ത​ലും ഇ​തോ​ടെ ഇ​ല്ലാ​താ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​വും പ​ത്ത​നാ​പു​രം വി​ട്ടു ജ്യോ​തി​കു​മാ​ർ പോ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ത്യേ​ക​ത. കോ​ൺ​ഗ്ര​സി​നെ​യും യു​ഡി​എ​ഫി​നെ​യും ശ​ക്തി​പ്പെ​ടു​ത്തി ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ന്നും വി​ജ​യം​നേ​ടാ​നും സാ​ധി​ച്ചു.ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ലാ​ണ് ചാ​മ​ക്കാ​ല​യു​ടെ ക​ണ്ണ്.

എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രെ​ണ്ണം​മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് ഇ​ത്ത​വ​ണ നേ​ടി​യ​ത് ആ​റെ​ണ്ണം. 20 ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളി​ൽ 16 എ​ണ്ണം. മൂ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ര​ണ്ടെ​ണ്ണ​വും. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ആ​കെ​യു​ള്ള​ത് അ​ഞ്ച് വാ​ര്‍​ഡു​ക​ളാ​ണ്.വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്നും വി​വാ​ദ​ങ്ങ​ളി​ലേ​ക്കാ​ണ് ഗ​ണേ​ഷ്കു​മാ​റി​ന്‍റെ യാ​ത്ര.

ഉ​മ്മ​ൻ ചാ​ണ്ടി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കാ​നാ​യി ഗ​ണേ​ഷ് കു​മാ​ർ ന​ട​ത്തി​യ ചെ​യ്തി​ക​ൾ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ ച​ര്‍​ച്ച വി​ഷ​യ​മാ​ക്കി, പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം ഇ​ള​ക്കി വി​ടാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തുനി​ന്നു പു​റ​ത്താ​ക്കി അ​ഡ്ഹോ​ക് ക​മ്മി​റ്റി​യെ ഭ​ര​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​യി.

ഭാ​ര്യ ബി​ന്ദു​വു​മാ​യി​ട്ടു​ള്ള പ്ര​ശ്നം, അ​ഴി​മ​തി ആ​രോ​പ​ണം, ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച സ​മി​തി അം​ഗം ആ​ർ. വേ​ണു​കു​മാ​റി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്ന് മ​ർ​ദ​നം..​ഇ​തെ​ല്ലാം വി​വാ​ദ​മാ​യി​രു​ന്നു.ഗ​ണേ​ശി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് പ​ത്ത​നാ​പു​ര​ത്ത് ന​ട​ത്തി​യ റാ​ലി​യി​ൽ നി​ന്ന് സി​പി​എ​മ്മും സി​പി​ഐ​യും വി​ട്ടു നി​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ അ​റി​യാ​മെ​ന്നും പ​ത്ത​നാ​പു​ര​ത്ത് താ​ൻ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ന്ന​തെ​ന്നു​മാ​ണ് ഗ​ണേ​ഷ്കു​മാ​ർ പ​റ​യു​ന്ന​ത്.

ക​ണ​ക്കു​ക​ൾ എ​ന്തെ​ല്ലാം പ​റ​ഞ്ഞാ​ലും ഗ​ണേ​ശ​നെ​ന്ന കൊ​മ്പ​നെ ചാ​മ​ക്കാ​ല തോ​ട്ടി​മു​ന​യി​ൽ ത​ള​യ്ക്കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണാം.

Kerala

പ​ത്ത​നാ​പു​രം എ​ന്‍​എ​സ്എ​സ് യൂണിയൻ പിരിച്ചുവിടൽ;300 കോ​ടി​യു​ടെ ആ​സ്തി കൈ​ക്ക​ലാ​ക്കാ​ന്‍: ഗ​ണേ​ഷ്കു​മാ​ർ

കൊ​​​ല്ലം: പ​​​ത്ത​​​നാ​​​പു​​​രം എ​​​ൻ​​​എ​​​സ്എ​​​സി​​​നു​​​ള്ള 300 കോ​​​ടി​​​യു​​​ടെ ആ​​​സ്തി ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള​​​ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി കെ.​​​ബി.​​​ഗ​​​ണേ​​​ഷ്കു​​​മാ​​​ർ. എ​​​ൻ​​​എ​​​സ്എ​​​സ് ബോ​​​ർ​​​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് അം​​​ഗ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​ബി.​​​ഗ​​​ണേ​​​ഷ് കു​​​മാ​​​ർ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ പ​​​ത്ത​​​നാ​​​പു​​​രം എ​​​ൻ​​​എ​​​സ്എ​​​സ് താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ൻ ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ത​​​നി​​​ക്ക് എ​​​ല്ലാ സ​​​മു​​​ദാ​​​യ​​​വും ഒ​​​രു പോ​​​ലെ​​​യാ​​​ണ്. മ​​​തേ​​​ത​​​ര വി​​​ശ്വാ​​​സി​​​യാ​​​യ രാഷ്‌ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ് താ​​ന്‍.​​​എ​​​ന്‍​എ​​​സ് എ​​​സും മ​​​റ്റു​​​ള്ള​​​വ​​​രും ഒ​​​രു പോ​​​ലെ​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ രീ​​​തി​​​യി​​​ല്‍ വോ​​​ട്ടി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് താ​​ൻ. ത​​ന്നെ സ്ഥാ​​​ന​​​ത്തു നി​​​ന്ന് മാ​​​റ്റു​​​മ്പോ​​​ള്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​ണോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

താ​​​ന്‍ ഏ​​​കാ​​​ധി​​​പ​​​തി​​​യൊ​​​ന്നു​​​മ​​​ല്ല. അ​​​ത്ത​​​ര​​​ത്തി​​​ല്‍ താ​​​ന്‍ ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​ണെ​​​ന്ന് പ​​​ത്ത​​​നാ​​​പു​​​ര​​​ത്തെ ജ​​​ന​​​ങ്ങ​​​ള്‍ പ​​​റ​​​യി​​​ല്ല. ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വസ്ഥ​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​യാ​​​ളാ​​​ണ് താ​​​ന്‍. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ്. എ​​​ല്ലാ​​​സ​​​മൂ​​​ഹ​​​ത്തി​​​നും ത​​​ന്നെ വി​​​മ​​​ര്‍​ശി​​​ക്കാ​​​നും തി​​​രു​​​ത്താ​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

താ​​​ന്‍ താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ത്വ​​​ത്തി​​​ല്‍നി​​​ന്ന് രാ​​​ജി​​​വെ​​​യ് ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​ണ്. പ​​​ത്ത​​​നാ​​​പു​​​ര​​​ത്ത് എ​​​ന്‍​എ​​​സ്എ​​​സി​​​നെ ആ​​​രെ​​​ങ്കി​​​ലും ന​​​യി​​​ച്ചാ​​​ല്‍ മ​​​തി​​​യ​​​ല്ലോ. ത​​​നി​​​ക്ക് ജീ​​​വി​​​ക്കാ​​​ന്‍ ഒ​​​രു തൊ​​​ഴി​​​ലു​​​ണ്ട്. ഒ​​​രു​​​പാ​​​ട് കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​നു​​​ണ്ടെ​​​ന്നും താ​​​ന്‍ ഓ​​​ടി​​​ള​​​ക്കി വ​​​ന്ന​​​യാ​​​ള​​​ല്ലെ​​​ന്നും കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

Kerala

ഗ​ണേ​ഷ്കു​മാ​റി​ന് തി​രി​ച്ച​ടി; പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യ പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പി​രി​ച്ചു വി​ട്ടു. ഗ​ണേ​ഷി​ന്‍റെ ഏ​കാ​ധി​പ​ത്യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ണി​യ​നി​ലെ പ​ത്ത് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു.

താ​ലൂ​ക്ക് യൂ​ണി​യ​നി​ൽ ആ​കെ 19 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ത്തു​പേ​ർ രാ​ജി​വ​ച്ച​തോ​ടെ ര​ജി​സ്ട്രാ​ർ ഭ​ര​ണ​സ​മി​തി പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.​ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ യൂ​ണി​യ​നി​ൽ അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു.

താ​ലൂ​ക്ക് യൂ​ണി​യ​നി​ൽ യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും ത​ന്‍റെ അ​ച്ഛ​ന്‍റെ സ​മ്പാ​ദ്യം കൊ​ണ്ടാ​ണ് യൂ​ണി​യ​ൻ ഉ​ണ്ടാ​ക്കി​യ​തെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു. പ​ത്മ ക​ഫേ നി​ർ​മാ​ണ​ത്തി​ല​ട​ക്കം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

Kerala

കാ​ല​ൻ​കോ​ഴി​യെ വേ​ണ്ട; കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ൽ​പ്പ​റ്റ​യി​ൽ കോ​ഴി​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി. ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​ക​യും ഗ​ണേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

മ​ന്ത്രി​യു​ടെ ഭാ​ര്യ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ നീ​ക്കം. മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ പ​ത്ത​നാ​പു​ര​ത്തും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ബാ​ന​ർ കെ​ട്ടി.

കാ​ല​ൻ​കോ​ഴി പ​ത്ത​നാ​പു​ര​ത്തി​ന് വേ​ണ്ടെ​ന്നെ​ഴു​തി​യ ബാ​ന​റാ​ണ് കെ​ട്ടി​യ​ത്. തു​ട​ർ​ന്ന് പ​ത്ത​നാ​പു​രം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ബ​സു​ക​ൾ ത​ട​ഞ്ഞു. പ​ത്ത​നാ​പു​ര​ത്ത് മ​ന്ത്രി​ക്ക് അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ​തോ​ടെ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്.

Kerala

ത​ടി ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്നു; പ​ര​സ്യ​ശാ​സ​ന​യു​മാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ

കൊ​ല്ലം: ത​ടി ക​യ​റ്റി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ പ​ര​സ്യ​ശാ​സ​ന​യു​മാ​യി മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. മ​ന്ത്രി​യു​ടെ സ്വ​ന്തം മ​ണ്ഡ​ല​മാ​യ പ​ത്ത​നാ​പു​ര​ത്താ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ത​ടി​ക​ൾ ഇ​ട്ട​തി​നെ തു​ട​ർ​ന്ന് ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ പു​ന്ന​ല - അ​ലി​മു​ക്ക് റോ​ഡി​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തു ക​ണ്ട മ​ന്ത്രി വാ​ഹ​നം നി​ർ​ത്തി അ​വി​ടെ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളോ​ട് ആ​ക്രോ​ശി​ച്ചു.

ഇ​ത് ദ്രോ​ഹ​മാ​ണെ​ന്നും ഇ​വി​ടെ നി​ങ്ങ​ൾ ത​ന്നെ​യ​ല്ലേ താ​മ​സി​ക്കു​ന്ന​തെ​ന്നും ചോ​ദി​ച്ച മ​ന്ത്രി റോ​ഡ് പൊ​ളി​ച്ച​ത് ശ​രി​യാ​ക്കി​യി​ട്ടേ വി​ടൂ​വെ​ന്നും നി​ല​പാ​ടെ​ടു​ത്തു. ഒ​രു പി​ണ​ക്ക​വും ഇ​തി​ൽ വേ​ണ്ടെ​ന്നും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് എ​ൻ​ജി​നീ​യ​റെ വി​ളി​ച്ചു വ​രു​ത്തി എ​ത്ര​യും വേ​ഗം റോ​ഡ് ശ​രി​യാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശ​വും ന​ൽ​കി. അ​തി​നു​ശേ​ഷ​മാ​ണ് മ​ന്ത്രി പോ​യ​ത്.

Kerala

താനില്ലാതെ പ​ത്ത​നാ​പു​ര​ത്തു​കാ​ർ​ക്ക് പ​റ്റി​ല്ല, അ​വ​രി​ല്ലാ​തെ എ​നി​ക്കും: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ർ

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നാ​പു​ര​ത്തു മ​ത്സ​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ർ. പ​ത്ത​നാ​പു​ര​ത്ത​ല്ലാ​തെ എ​വി​ടെ പോ​കാ​നാ​ണ്. ഞാ​ൻ പ​ത്ത​നാ​പു​ര​ത്ത് ത​ന്നെ മ​ത്സ​രി​ക്കും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്യും.

പ​ത്ത​നാ​പു​ര​ത്തു​കാ​ര്‍​ക്ക് ഞാ​നി​ല്ലാ​തെ പ​റ്റി​ല്ല, അ​വ​രി​ല്ലാ​തെ എ​നി​ക്കും പ​റ്റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത​നാ​പു​ര​ത്തു​കാ​രെ ത​നി​ക്ക് ന​ല്ല വി​ശ്വാ​സ​മാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യെ ന​ല്ല നി​ല​യി​ലേ​ക്ക് വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​മ്പോ​ൾ അ​ഭി​മാ​നം പ​ത്ത​നാ​പു​ര​ത്തു​കാ​ർ​ക്കാ​ണ്.

ഞാ​ൻ അ​വ​രു​ടെ മ​ന്ത്രി​യാ​ണ്, അ​വ​രു​ടെ എം​എ​ൽ​എ​യാ​ണ്. അ​വ​രാ​ണ് മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​ക്കി​യ​ത്. അ​തി​നാ​ൽ പ​ത്ത​നാ​പു​ര​ത്തു നി​ന്ന് മാ​റി​ല്ലെ​ന്നും ഗ​ണേ​ഷ്‌​കു​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സി​ലെ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ​ണേ​ഷ്കു​മാ​ർ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

പ​ത്ത​നാ​പു​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

District News

ചെ​ടി​ക​ൾ ക​രി​ഞ്ഞു​തു​ട​ങ്ങി;പ​ത്ത​നാ​പു​ര​ത്ത് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പാ​ളി

പ​ത്ത​നാ​പു​രം : പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യെ​ങ്കി​ലും ചെ​ടി​ക​ൾ ക​രി​ഞ്ഞു തു​ട​ങ്ങി​യ​തോ​ടെ പ​ദ്ധ​തി പാ​ളി. ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ വ​ന്ന​തോ​ടെ കൂ​ട്ട​ത്തോ​ടെ ക​രി​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു.

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.ചെ​ടി​ക​ൾ ന​ന​യ്ക്കാ​ൻ സ്ഥാ​പി​ക്കേ​ണ്ടി​യി​രു​ന്ന ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ ന​ട​പ്പാ​ക്കാ​ത്ത​തും കാ​ര്യ​ക്ഷ​മ​മാ​യ സം​ര​ക്ഷ​ണ​മി​ല്ലാ​ത്ത​തും പ​ദ്ധ​തി​ക്കു തി​രി​ച്ച​ടി​യാ​യി.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന​കാ​ല​ത്താ​ണ് ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്. ര​ണ്ടു​വ​ർ​ഷം​മു​ൻ​പ് വി​ഭാ​വ​നം​ചെ​യ്ത പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​താ​കു​ക​യും ക​ല്ലും​ക​ട​വ് പാ​ലം ന​ഗ​ര​ത്തി​ന്‍റെ വി​കൃ​ത​മു​ഖ​മാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി മു​റ​വി​ളി ഉ​യ​ർ​ന്ന​ത്. മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റി​ന്‍റെ എം​എ​ൽ​എ ഫ​ണ്ടും പ​ഞ്ചാ​യ​ത്തു​വി​ഹി​ത​വും ഉ​പ​യോ​ഗി​ച്ചു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ അ​ട​ങ്ക​ൽ പ്ര​തീ​ക്ഷി​ച്ച പ​ദ്ധ​തി​ക്കാ​യി ആ​ദ്യ​ഘ​ട്ട ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​ല്ലും​ക​ട​വു​മു​ത​ൽ ചെ​മ്മാ​ൻ​പാ​ലം​വ​രെ​യു​ള്ള പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലെ മു​ക്കാ​ൽ​ഭാ​ഗ​ത്തും ചെ​ടി​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ച്ചു.

ചെ​ടി​ക​ൾ വ​ച്ച​തു മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പാ​ണ്. പൂ​ർ​ണ​മാ​യി ചെ​ടി​ക​ൾ ന​ട്ട​ശേ​ഷം ന​ന​യ്ക്കാ​ൻ ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ സ്ഥാ​പി​ക്കാ​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നു​ള്ള 28 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തു​വി​ഹി​ത​വും വി​നി​യോ​ഗി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​നു​ള്ള പൈ​പ്പു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും സ്ഥാ​പി​ക്കാ​തെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ൻ​പാ​ണ് പ​ദ്ധ​തി ധൃ​തി​പി​ടി​ച്ച് ന​ട​പ്പാ​ക്കി​യ​ത്. വേ​ന​ലാ​യ​തോ​ടെ ചെ​ടി​ക​ൾ ന​ശി​ച്ചും തു​ട​ങ്ങി.

ന​ന​യ്ക്കാ​ൻ ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യി​ല്ല. ഇ​ത്ര​യും സ്ഥ​ല​ത്തു ചെ​ടി​ക​ൾ ഉ​ണ​ങ്ങാ​തെ കാ​ക്കാ​ൻ വേ​ന​ൽ​ക്കാ​ല​ത്ത് പ​ല​വ​ട്ടം ന​ന​യ്ക്കേ​ണ്ടി​വ​രും.

ഇ​തി​നു ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ അ​നി​വാ​ര്യ​മാ​ണ്. തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ പ​ദ്ധ​തി പാ​ളി​യ​തോ​ടെ നി​ശ്ചി​ത സ്ഥ​ല​ത്തെ​ല്ലാം ചെ​ടി​ക​ൾ വ​യ്ക്കാ​തെ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്. ക​ല്ലും​ക​ട​വ് പാ​ല​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ളൊ​ന്നും ന​ട​പ്പാ​യി​ട്ടു​മി​ല്ല.

ആ​വ​ശ്യ​മാ​യ തു​ക ല​ഭി​ച്ച് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​വും പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​തി​നു സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന പ​ഞ്ചാ​യ​ത്തി​ന് വാ​ഗ്ദാ​നം​ചെ​യ്ത എം​എ​ൽ​എ ഫ​ണ്ട് പൂ​ർ​ണ​മാ​യി അ​നി​വാ​ര്യ​വു​മാ​ണ്.

 

Latest News

Corehub Up